മുംബൈ: മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ ഐഎഎസ്സുകാരന്‍ ചമഞ്ഞ് നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. മുംബൈയില്‍ 32കാരനായ ആദിത്യ മാത്രെയാണ് പിടിയിലായത്. 

സിവില്‍ എഞ്ചനീയറായ ഇയാല്‍ ഏകദേശം 25ഓളം സ്ത്രീകളെ കബളിപ്പിക്കുകയും ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി ദിന്ദോഷി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ധരേന്ദ്ര കാംബ്ലെ പറഞ്ഞു. ഓരോ  പെണ്‍കുട്ടികളില്‍ നിന്നും അഞ്ചു മുതല്‍ 15 ലക്ഷം രൂപ വരെ ഇയാള്‍ തട്ടിയെടുത്തെന്നും കാംബ്ലെ കൂട്ടിച്ചേര്‍ത്തു. 

Read More: സഹപ്രവർത്തകന്റെ നാലരവയസ്സുള്ള മകൾക്ക് നേരെ ലൈം​ഗികാതിക്രമം; സിഐഎസ്എഫ് കോൺസ്റ്റബിൾ അറസ്റ്റിൽ

പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ഐഎഎസ്സുകാരന്‍ എന്ന വ്യാജേന പ്രൊഫൈല്‍ ഉണ്ടാക്കിയ ഇയാള്‍ സമ്പന്നനാണെന്ന് കാണിക്കാനായി സോഷ്യല്‍ മീ‍ഡിയ അക്കൗണ്ടുകളില്‍ ആഢംബര കാറുകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തട്ടിപ്പിനിരയായ യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ പൊലീസിന്‍റെ പിടിയിലായത്.