ക്വട്ടേഷൻ തലവനായ പന്നിയങ്കര സ്വദേശി നൈനൂക്കിനെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ച ഇയാളുടെ കൂട്ടാളികളും പിടിയിലായി.

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ക്വട്ടേഷൻ തലവനായ പന്നിയങ്കര സ്വദേശി നൈനൂക്കിനെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ച ഇയാളുടെ കൂട്ടാളികളും പിടിയിലായി.

ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ 16കാരന് നേരെയാണ് നൈനൂക്ക് ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും ഉപദ്രവിച്ചു. കുട്ടികൾ പന്നിയങ്കരയിലെത്തി ടൗൺ പൊലീസിന് പരാതി നൽകി. ഇതനുസരിച്ച് നൈനൂക്കിന്‍റെ വീട്ടിൽ പൊലീസെത്തി. വാതിൽ തുറക്കാതെ ഗ്യാസ് സിലിണ്ടർ തുറന്ന് വിടുകയായിരുന്നു നൈനൂക്ക് ചെയ്തത്. പിന്നീട് സാഹസികമായി പ്രതിയെ പൊലീസ് കീഴ്പ്പെടുത്തി. അതിനിടെ സ്ഥലത്തെത്തിയ നൈനൂക്കിന്‍റെ സുഹൃത്തുക്കൾ പൊലീസിനെ ആക്രമിച്ചു. വാഹനം അടിച്ച് തകർക്കുകയും ചെയ്തു. ഇവരെയും പൊലീസ് പിടികൂടി. നിഷാദ്, സാജർ , ജാസിം എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.

Also Read: വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടി; യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player