കോഴിക്കോട്: കോഴിക്കോട്ട് സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശിയായ സുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നല്ലളം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഒന്‍പത് വയസുള്ള പെണ്‍കുട്ടിയും എട്ട് വയസുള്ള സഹോദരനുമാണ് ലൈംഗിക പീഡനത്തിന് ഇരയായത്. കഴിഞ്ഞയാഴ്ചയാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടി പീഡനത്തിന് ഇരയായത്. അയര്‍വാസിയോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ തന്നേയും സുബ്രഹ്മണ്യന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. 

ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൂലിപ്പണിക്കാരനാണ് 57 വയസുകാരനായ സുബ്രഹ്മണ്യന്‍.