മാര്‍ച്ച് 29 മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ വൈകീട്ട് അഞ്ചരവരെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് ഇയാള്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചത്.

ഹൈദരാബാദ്: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുമെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഉപ്പാളില്‍ കെ സനീഷ് കുമാറിനെ (38) ആണ് തെലങ്കാന പൊലീസ് പിടികൂടിയത്. മാര്‍ച്ച് 29 മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ വൈകീട്ട് അഞ്ചരവരെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് ഇയാള്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചത്.

ഇക്കാര്യം വിശദീകരിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഉത്തരവും വ്യാജമായി നിര്‍മിച്ചായിരുന്നു പ്രചാരണം. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഈ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടര്‍ന്നാണ് സനീഷിനെ പിടികൂടിയത്. സനീഷിനിടെ കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടികള്‍ ഇനിയുമുണ്ടാകുമെന്നും പൊലീസ് മുന്നറയിപ്പ് നല്‍കി.