Asianet News MalayalamAsianet News Malayalam

ഐപിഎല്‍ വാതുവെപ്പില്‍ പണം പോയി; സ്വന്തം ഓഫീസിലെ 25 കിലോ സ്വര്‍ണം കൊള്ളയടിച്ച യുവാവ് പിടിയില്‍

ഐപിഎല്‍ വാതുവെപ്പില്‍ ഭീമമായ പണം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

man arrested for stealing 25 kg gold from employer
Author
New Delhi, First Published Oct 8, 2019, 10:21 AM IST

ദില്ലി: ഐപിഎല്ലില്‍ വാതുവെപ്പില്‍ പണം നഷ്ടമായ യുവാവ് മുതലാളിയുടെ 25 കിലോ സ്വര്‍ണം നഷ്ടമായി. യുവാവിനെയും സംഘത്തെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശികളായ ഭാരത് നത്മല്‍ സോണി(30), സചിന്‍ ഷിന്‍ഡെ(39), ശ്രാവണ്‍(39) എന്നിവരാണ് പൊലീസ് പിടിയിലായത്. സ്വര്‍ണം നഷ്ടപ്പെട്ടയാളുടെ കരോള്‍ഭാഗില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ തലവനാണ് സോണി.  ഹെഡ് ഓഫീസില്‍നിന്ന് ചാന്ദ്നിചൗക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയ സ്വര്‍ണത്തില്‍നിന്ന് 25 കിലോയാണ് ഇയാള്‍ മോഷ്ടിച്ചത്.

സ്വര്‍ണം പരാതി പോയെന്ന പരാതിയെ തുടര്‍ന്ന് ഇയാള്‍ മുങ്ങി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ഇവര്‍ താമസിച്ചത്. രാജസ്ഥാനില്‍നിന്നാണ് സോണിയെ അറസ്റ്റ് ചെയ്തത്. ഷിന്‍ഡെയെ രാജസ്ഥാനില്‍നിന്നും ശ്രാവണിനെ ദില്ലിയില്‍നിന്നും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വിറ്റെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.  ഐപിഎല്‍ വാതുവെപ്പില്‍ ഭീമമായ പണം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ഷിന്‍ഡെ സ്വര്‍ണം അലിയിക്കുന്നതില്‍ വിദഗ്ധനാണ്. മോഷ്ടിച്ച സ്വര്‍ണം സോണി സഹോദരീ ഭര്‍ത്താവായ ശ്രാവണിനെ ഏല്‍പ്പിച്ചു. കുറച്ച് സ്വര്‍ണം ഇയാള്‍ പലര്‍ക്കായി വിറ്റു. ശ്രാവണില്‍നിന്നാണ് സ്വര്‍ണത്തിന്‍റെ വലിയ പങ്കും കണ്ടെടുത്തത്. അവശേഷിക്കുന്ന സ്വര്‍ണം കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ന്ദീപ് സിംഗ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios