Asianet News MalayalamAsianet News Malayalam

ഭാര്യയെ ആക്രമിച്ച തെരുവു നായയെ തല്ലിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

സംഭവ ദിവസം വളർത്തു നായയോടൊപ്പം റോഡിലൂടെ നടന്നു പോയ രാജ്കുമാറിന്റെ  ഭാര്യയെ തെരുവു നായ കടിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.

man beat dog to death after attack his wife in delhi
Author
Delhi, First Published May 26, 2019, 10:17 AM IST

ദില്ലി: ഭാര്യയെ ആക്രമിച്ച തെരുവു നായയെ തല്ലിക്കൊന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ്പുരിൽ ഫൗസി കോളനി വാസിയായ രാജ്കുമാർ ആണ് പിടിയിലായത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തടയാനുള്ള നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം വളർത്തു നായയോടൊപ്പം റോഡിലൂടെ നടന്നു പോയ രാജ്കുമാറിന്റെ  ഭാര്യയെ തെരുവു നായ കടിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. തുടർന്ന് ഇയാൾ വടിയുമായെത്തി നായയെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് പ്രദേശവാസികളിൽ ഒരാൾ താൻ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ പൊലീസിൽ ഹാജരാക്കി. 

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവിയിൽ നിന്നും രാജ്കുമാർ നായയെ കൊലപ്പെടുത്തുന്ന ദൃശങ്ങൾ പൊലീസ് കണ്ടെടുത്തു. ഇതിനുപിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
 

Follow Us:
Download App:
  • android
  • ios