ചെന്നൈ: തിരക്കേറിയ ചെന്നൈ സെന്‍ഡ്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജനമധ്യത്തില്‍ കൊലപാതകം. റെയില്‍വേ ചുമട്ടുതൊഴിലാളിയെ മറ്റൊരു പോര്‍ട്ടര്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. തിരുപ്പതി സ്വദേശി കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണംതുടങ്ങി. യാത്രക്കാര്‍ ട്രെയിന്‍ കാത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇരിക്കുന്ന സമയത്താണ് കൊലപാതകം. വ്യക്തിപരമായ കാരണങ്ങളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇരുവരും കഴിഞ്ഞ 10 വര്‍ഷമായി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്. കൊലപാതകത്തിന്റെ കാരണം അറിയാന്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.