ദില്ലി: ഉറങ്ങിക്കിടന്ന 14കാരിയെ വീടിനകത്തുകയറി ബലാത്സം​ഗം ചെയ്തു. ​ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കുട്ടി ഉറങ്ങിക്കിടക്കുന്ന സമയത്താണ് വീട്ടിൽ കയറി ആക്രമിച്ചത്. നോയിഡയിലെ രബുപുരയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. രാത്രിയിൽ സഹോദരങ്ങൾക്കൊപ്പം ഉറങ്ങുകായിരുന്നു പെൺകുട്ടി. കർഷകനാണ് കുട്ടിയുടെ അച്ഛൻ. 

ഇവരുടെ വീടിന് സമീപത്ത് തമാസിക്കുന്നയാളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പ്രതിയുടെ കയ്യിൽ നാടൻ തോക്ക് ഉണ്ടായിരുന്നതായും കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന ബന്ധുക്കൾ ഓടിയെത്തുകയും പ്രതിയെ പിടികൂടി മർദ്ദിക്കുകയും ചെയ്തു. ​ബന്ധുക്കൾ ഗ്രേറ്റ‍ർ നോയിഡ പൊലീസിൽ പരാതി നൽകി.