ചണ്ഡീഗ‍ഡ്: ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ യുവാവിനെ ടിവി സ്റ്റുഡിയോയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗ‍ഡിലാണ് സംഭവം അരങ്ങേറിയത്. 31 വയസുകാരമായ മനേന്ദര്‍ സിംഗാണ്  പത്ത് കൊല്ലത്തിനിടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്. ലൈവ് പരിപാടി തടസ്സപ്പെടുത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ 2010 കേസില്‍ പ്രതിയായി കോടതി ഇയാളെ കണ്ടെത്തിയിരുന്നുവെന്നും പിന്നീട് ഇയാള്‍ പഞ്ചാബ് ഹരിയാന കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്ത് എത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. തന്‍റെ കൂടെ താമസിച്ചിരുന്ന 27കാരിയായ നഴ്‌സ് സറബ്ജിത്ത് കൗറിനെയാണ് ഇയാള്‍ ന്യൂഇയര്‍ രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍വെച്ച്‌ കൊലപ്പെടുത്തിയത്. കൂടാതെ 2010 ല്‍ ഒരു പെണ്‍കുട്ടിയെ താന്‍ കൊന്നിട്ടുണ്ടെന്നും തുറന്നു പറഞ്ഞു.

Read More: കളിയിക്കാവിള കൊലക്കേസ് പ്രതികൾക്ക് ചാവേറാകാൻ പരിശീലനം കിട്ടി, സംഘത്തിൽ 17 പേർ

സറബ്ജിത്ത് കൗറിന് സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് മനന്ദര്‍ പറഞ്ഞത്. കര്‍നലില്‍ വെച്ചാണ് ഇയാള്‍ റെനു എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനിയുമായി അവള്‍ പ്രണയത്തിലായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി.

Read More: ബിഗ് ബോസ് ടാസ്‍കില്‍ പാഷാണം ഷാജി കൊല്ലപ്പെട്ടു, കൊന്നത് ആര്