Asianet News MalayalamAsianet News Malayalam

Murder attempt case : വധശ്രമക്കേസ്: പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

Murder attempt case : കഠിനതടവിനുപുറമേ 50000 രൂപ പിഴയും അടയ്ക്കണം. ഇതിനുപുറമേ 326 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു.

Man convicted for Murder Attempt case
Author
Kozhikode, First Published Feb 28, 2022, 8:40 PM IST

കോഴിക്കോട്: വധശ്രമ കേസില്‍ (Murder attempt case) പുല്‍പ്പള്ളി സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും. പുല്‍പ്പള്ളി അത്തിക്കുനി വയല്‍ചിറയില്‍ വീട്ടില്‍ സി. അബ്ദുള്‍നാസറി(Abdul Nasar-47) നെയാണ് കോഴിക്കോട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് (ഒന്ന്) കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. കായണ്ണ നരിനട തയ്യുള്ള പറമ്പില്‍ ഷാജി (46)യെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് വിധി. 2017 ജൂണ്‍ 25ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. കഠിനതടവിനുപുറമേ 50000 രൂപ പിഴയും അടയ്ക്കണം. ഇതിനുപുറമേ 326 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 

പിഴ സംഖ്യ പരിക്കേറ്റ ഷാജിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസവും  അധികതടവ് അനുഭവിക്കണം. സലീം എന്നയാള്‍ നടത്തുന്ന ബീഫ് സ്റ്റാളിനോട് ചേര്‍ന്ന ഷെഡിന്റെ വശത്തുള്ള മുറിയില്‍വച്ചാണ് ഷാജിയെ കുത്തിയത്. ഇരുവരും ബീഫ് സ്റ്റാളിലെ ജീവനക്കാരായിരുന്നു. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്, അഡ്വ. നിതിത ചക്രവര്‍ത്തിനി എന്നിവര്‍ ഹാജരായി.

സിഎന്‍ജി പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തി; സംഭവം ഹരിയാനയില്‍

ഗുരുഗ്രാം: ഹരിയാനയില്‍ (Haryana) ഗുരുഗ്രാമില്‍ സിഎന്‍ജി പമ്പിലെ (CNG Pump) മൂന്ന് ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തി (Triple Murder). തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണം. ഉത്തര്‍പ്രദേശ് സ്വദാശികളായ ഭൂപേന്ദ്ര, പുഷ്‌പേന്ദ്ര, നരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കാളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലപ്പെട്ട ഒരാള്‍ മാനേജരും മറ്റു രണ്ട് പേര്‍ ഓപ്പറേറ്റര്‍മാരും അറ്റന്‍ഡറുമാണ്. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ പമ്പ് മാനേജരുടെ മുറിയിലും ഒരാളുടെ മൃതദേഹം മുറിക്ക് പുറത്തുമാണ് കിടന്നിരുന്നത്.

പൊലീസ് പമ്പിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി പരിശോധിക്കുന്നുണ്ട്. അക്രമികളുടെ ഉദ്ദേശ്യം കവര്‍ച്ച ആയിരുന്നില്ലെന്നും കൊലപാതകം മാത്രമായിരുന്നെന്നും പൊലീസ് അറിയിച്ചു. പമ്പ് ഓഫിസിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടില്ല. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും തിരച്ചില്‍ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് കൊലപാതകം.

 
Follow Us:
Download App:
  • android
  • ios