രാവിലെ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിസരവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. തീർത്ഥശേരി ജംഗ്ഷന് സമീപം പ്രേം പ്രഭു നിവാസിൽ പ്രഭുദാസാണ്(45) മരിച്ചത്. രാവിലെ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിസരവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് മരിച്ച പ്രഭുദാസ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബൈക്ക് യാത്രികനെ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തിയ സംഭവം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാലക്കാട്: തർക്കത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്ത്തിയ സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് ചികിത്സക്കിടെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ച കഴിഞ്ഞാണ് മരണം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗിരീഷിനെ പിന്നാലെയെത്തി തലക്കടിച്ച് വീഴ്ത്തിയ സജു, അക്ഷയ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിപ്പോൾ റിമാന്റിലാണ്.
'സ്വപ്ന സുരേഷിനെ സംരക്ഷിക്കും'; സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതെന്ന് എച്ച്ആര്‍ഡിഎസ്
തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു ഗിരീഷ്. ഈ മാസം ഏഴിനാണ് സംഭവം. ഗിരീഷും പ്രതികളും തമ്മിൽ രാത്രി വാക്കു തർക്കമുണ്ടായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് മടങ്ങിയ ഗിരീഷിനെ സജുവും അക്ഷയും പിന്തുടരുകയായിരുന്നു. ബൈക്ക് ഓടിക്കുകയായിരുന്ന ഗിരീഷിനെ പിന്നാലെയെത്തിയ ഇരുവരും ചേർന്ന് തലയ്ക്കടിച്ച് വീഴ്ത്തി. അടിയേറ്റ് നിലത്ത് വീണ ഗിരീഷിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഇരുവരും സ്ഥലത്ത് നിന്ന് പോവുകയും ചെയ്തു.
National Herald Case: രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകും, എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ
