ഉപ്പള സ്വദേശി സുരേഷിനെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 സെപ്തംബർ 22നാണ് പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.

കാസർകോട്: കാസർകോട് ഉപ്പളയിൽ മൂകയും ബധിരയുമായ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഉപ്പള സ്വദേശി സുരേഷിനെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 സെപ്തംബർ 22നാണ് പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.

അതേസമയം, മലപ്പുറത്ത് ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മദ്രസ അധ്യാപകനായ മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും വിധിയായി.

Also Read: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു 

വിക്ടിം കോംപൻസേഷൻ എന്ന നിലയിൽ ഉചിതമായ സംഖ്യ നൽകാൻ ജില്ല ലീഗൽ സർവീസ് അതോരിറ്റിയോട് കോടതി നിർദേശിച്ചു. 2019 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയിൽ വെച്ച് ആറ് വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കേസിൽ 21 രേഖകൾ ഹാജരാക്കി 16 സഷികളെ വിസ്തരിച്ചു. 

YouTube video player