സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പ്രകോപിതരായ സഹോദരനും മരുമകനും റെജിമോനെ ആക്രമിക്കുകയായിരുന്നു.
ഇടുക്കി: ഇടുക്കി ശാന്തമ്പാറയിൽ സ്വത്ത് തർക്കത്തിനിടെയുണ്ടായ അടിപിടിയിൽ വെട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു. ശാന്തൻപാറ സ്വദേശി റെജിമോനാണ് മരിച്ചത് . റെജിമോന്റെ മരുമകൻ സ്റ്റെബിനും വെട്ടേറ്റു
റെജിമോന്റെ സഹോദരൻ സജീവൻ, മരുമകൻ ശ്യാം എന്നിവരാണ് വെട്ടിയത്. തര്‍ക്കത്തിനിടെ പ്രകോപിതരായ ഇവര്‍ റെജിയെ വെട്ടുകയായിരുന്നു. ഇരുവരെയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
