തിരുവനന്തപുരം: അയിരൂപ്പാറയിൽ മധ്യവസ്ക്കനെ വെട്ടികൊന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് കടത്തിണ്ണയിൽ ഉറങ്ങികിടന്ന അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനെ മുൻ സുഹൃത്തുക്കള്‍ വെട്ടികൊന്നത്.

അയിരൂപ്പാറയിൽ രക്തവാർന്ന നിലയിൽ കണ്ടെത്തിയ രാധാകൃഷ്ണനെ രാത്രി 12.30യോടെയാണ് പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. പുലർച്ചയോടെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനിൽകുമാ‍ർ, കുമാർ എന്നിവരാണ് വെട്ടിയെതന്ന് രാധാകൃഷ്ണൻ മൊഴി നൽകി. 

രാവിലെ പ്രതികളെ പിടികൂടുകയും ചെയ്തു. അനിൽകുമാറിൻറെ വീട്ടിൽ നിന്നും വെട്ടാനുപയോഗിച്ച ആയുധവും കണ്ടെത്തി. രാധാകൃഷ്ണനും കുമാറും അനിലും സുഹൃത്തുക്കളായിരുന്നു. ഒരാഴ്ച മുമ്പ് ഇവർ തെറ്റിപ്പിരിഞ്ഞതായി പൊലീസ് പറയുന്നു. 

അനിൽകുമാറുമായി അടിപിടിയുമുണ്ടായി. ഇന്നലെ കുമാറിൻറെ മൊബൈൽ രാധാകൃഷ്ണന തട്ടിത്തെറിപ്പിച്ചു. കടത്തിണ്ണിയിൽ കിടന്നുറങ്ങിയ രാധാകൃഷ്ൻണനെ പതിനൊന്നു മണിയോടെ പ്രതികലെത്തിവെട്ടി. കാലിനും തലക്കുമാണ് വെട്ടേറ്റത്. പ്രതികളെ അറസ്റ്റ് പോത്തൻകോട് പൊലീസ് രേഖപ്പെടുത്തി. നാളെ കോടകതിയിൽ ഹാജരാക്കും.