ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്.
ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ ഝാൻസി-കാൺപൂർ പാസഞ്ചർ ട്രെയിനിനുള്ളിലെ ആളൊഴിഞ്ഞ കംപാർട്ട്മെന്റിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബേട്ടൂൽ ജില്ലയിൽ നിന്നുള്ള ജെയ്സിംഗ് എന്നയാളാണിതെന്ന്, ഇയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ച ടിക്കറ്റിൽ നിന്നും വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി.
അമ്മയെ കൊന്ന് തലയറുത്തു; തലയില്ലാത്ത മൃതദേഹവുമായി യുവാവ് 36 മണിക്കൂര്‍ എസി മുറിയില്‍ ...
ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
റെയില്‍വെ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.മരിച്ചയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമം തുടരുന്നതായും ആത്മഹത്യയ്ക്കിടയാക്കിയ കാരണമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും റയില്‍വെ അധികൃതര്‍ പറഞ്ഞു.
കുടുംബത്തര്‍ക്കം; ഭാര്യയേയും അമ്മായി അമ്മയേയും കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ...
