കൊലപാതകത്തിന് ശേഷം പ്രതിയായ ബാബു മുങ്ങി. ഇദ്ദേഹത്തിനായി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.  

നെടുമങ്ങാട്: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി (Killed). തിരുവനന്തപുരം നെടുമങ്ങാടാണ് (Nedumangad)സംഭവം. താന്നിമൂട് സ്വദേശി സജിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ബാബു മുങ്ങി. ഇദ്ദേഹത്തിനായി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

ബീഫ് കഴിക്കുന്നത് സവര്‍ക്കര്‍ക്ക് പ്രശ്‌നമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് 

ഭോപ്പാല്‍: ബീഫ് കഴിക്കുന്നതിനെ സവര്‍ക്കര്‍ എതിര്‍ത്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. പശുവിനെ അമ്മയായി അദ്ദേഹം ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്നും ഹിന്ദുയിസവും ഹിന്ദുത്വവുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ പറഞ്ഞെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. ജന ജാഗ്രണ്‍ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2024ല്‍ ബിജെപി അധികാരത്തിലേറിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവുമായാണ് കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയാണ് ജന ജാഗ്രണ്‍ അഭിയാന്‍.