കല്‍പ്പറ്റ: വയനാട് പറളിക്കുന്നില്‍ മലപ്പുറം സ്വദേശിയെരണ്ടാം ഭാര്യയും സഹോദരനും കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണസംഘത്തെ മാറ്റി. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തില്‍ കല്‍പറ്റ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധുക്കളും ആക്ഷന്‍കമ്മിറ്റിയും പരാതിപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റിയത്. ലത്തീഫിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്റെ മരണത്തില്‍ കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി. 

ഡിസംബര്‍ 20തിനാണ് മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ ലത്തീഫ് രണ്ടാം ഭാര്യ ജസ്‌നയുടെയും  സഹോദരന്‍ ജിന്‍ഷാദിന്റെയും അടിയേറ്റ് മരിക്കുന്നത്. ലത്തീഫിന്റെ മരണത്തില്‍ ജസ്‌നെയും സഹോദരനെയും അറസ്റ്റു ചെയ്‌തെങ്കിലും കുടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മരണത്തിനുത്തരവാദികളായവരെ അറസ്റ്റു ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്നാരോപിച്ച് ബന്ധുക്കളും രംഗത്തുവെന്നിരുന്നു. ഇതെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി വി പി സുരേന്ദ്രന്റെ നേതൃത്വത്തിലാകും ഇനി അന്വേഷണം നടക്കുക

ഇതിനിടെ ജസ്‌നയുടെ മറ്റോരു സഹോദരന്‍ ജംഷീറിന്റെ മരണത്തില്‍ കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി. ലത്തീഫിനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷിയാണ് ജംഷീറെന്നും ഇത് പുറത്തറിയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ലത്തീഫ് മരിച്ച് ആറു ദിവസത്തിനുശേഷമാണ ജംഷീറിനെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.