കൊല്ലം:  അഞ്ചലിൽ ഭാര്യയുടെ അച്ഛനെ യുവാവ് കുത്തിക്കൊന്നു. മരുമകനായ സജീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ രാത്രിയാണ് സംഭവം. നെടുങ്കോട്ടുകോണം സ്വദേശിയായ സാംസണും മകളുടെ ഭര്‍ത്താവായ സജീറും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടയിലാണ് സജീര്‍ സാംസണിനെ കുത്തിയത്. സാരമായി പരിക്കേറ്റ് റോഡില്‍ കിടന്ന സാംസണിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഇവര്‍ മദ്യപിച്ച് അടിയുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകൻ സാംസണിനെ പൊലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. ഭാര്യയെ മര്‍ദിച്ച കേസിലും സജീറിനെതിരെ കേസുണ്ട്.