സംഭവത്തില്‍ മുഖത്തും കാലിനും നേരിയ പരുക്കേറ്റ അഖില്‍ മാസ്‌ക് ധരിച്ച് കുറച്ച് കാലം പരിക്ക് പുറത്ത് കാണാനാകാത്ത വിധം നടക്കുകയും പിടിക്കപ്പെടുമെന്ന് ഭയന്നാണ് ചികിത്സ തേടാതിരുന്നതെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തി.
മലപ്പുറം: വാഹനാപകത്തില്‍ വയോധികന്‍ മരിച്ച സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍. കാരപ്പുറം സ്വദേശി മുഹമ്മദ് സലീം എന്ന കുണ്ടു (22), കോച്ചേരിയില്‍ അഖില്‍ (23) എന്നിവരെയാണ് വഴിക്കടവ് പൊലീസ് ഇന്‍സ്‌പെകടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ബലി പെരുന്നാള്‍ ദിനത്തില്‍ മുണ്ടയിലെ വാഹനപകടത്തിലാണ് വയോധികന്‍ മരിച്ചത്.
അപകടത്തിന് കാരണമായ ബജാജ് പള്‍സര്‍ 200 എന്‍ എസ് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് അഖിലിന്‍റെ മുഖത്തും കാലിനും നേരിയ പരുക്കേറ്റിരുന്നു. എന്നാല്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് ചികിത്സ തേടിയില്ലെന്നും പുറത്തിറങ്ങുമ്പോള്‍ പരിക്കേറ്റ മുഖം ആളുകള്‍ കാണാതിരിക്കാന്‍ മുഖം, മാസ്ക് വച്ച് മറച്ചിരുന്നെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. നിലമ്പൂര്‍ എസ് ഐ. അസൈനാരുടെ പിതാവ് വഴിക്കടവ് പാലാട് മൂച്ചിക്കല്‍ മുഹമ്മദ് കുട്ടി (70) യാണ് കഴിഞ്ഞ വര്‍ഷം ബലി പെരുന്നാള്‍ ദിവസം സുബ്ഹിക്ക് പള്ളിയിലേക്ക് നടന്ന് പോകുന്ന സമയത്ത് അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ചത്.

ആനക്കൊമ്പ് കടത്ത്; മലയാളികളടക്കം എട്ടംഗ സംഘം കൊഡൈക്കനാലിൽ പിടിയിൽ
കൊഡൈക്കനാൽ : രണ്ട് മലയാളികൾ ഉൾപ്പെടെ എട്ടംഗ ആനക്കൊമ്പ് കടത്ത് സംഘം തമിഴ്നാട്ടിലെ കൊഡൈക്കനാലിൽ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റഷീദ്, തൃശ്ശൂർ സ്വദേശി സിബിൻ തോമസ് എന്നിവരാണ് സംഘത്തിലെ മലയാളികൾ. കാരയ്ക്കൽ, മധുര, കൊടൈക്കനാൽ, ഡിണ്ടിഗൽ സ്വദേശികളാണ് മറ്റ് പ്രതികൾ. രണ്ട് ആനക്കൊമ്പും നാടൻ തോക്കും ഇവരിൽ നിന്ന് പിടികൂടി. തിരിച്ചിറപള്ളിയിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് മലയാളികൾക്ക് വിൽക്കാനുള്ള ശ്രമത്തിനിടെ ആണ് സംഘം പിടിയിലായത്. രഹസ്യവിവരം കിട്ടി എത്തിയ കൊടൈക്കാനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾ വ്യാപാരത്തിനായി ഒത്തുചേർന്ന ഹോട്ടൽ വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
