മാരിമുത്തുവിൻറെ ഭാര്യയുമായി രാധാകൃഷ്ണനുണ്ടായിരുന്ന രഹസ്യ ബന്ധവും കൊലപാതകത്തിന് കാരണമായിട്ടുണ്ട്.
ബോഡിനായ്ക്കന്നൂര്‍ : തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട രാധാകൃഷ്ണൻറെ സുഹൃത്ത് മാരിമുത്തുവിന്‍റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. വാടക സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബോഡിനായ്ക്കന്നൂർ സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണനെ ചൊവ്വാഴ്ചയാണ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. സാധനങ്ങൾ വാങ്ങി ബൈക്കിൽ വരവെ അഞ്ചംഗ സംഘം റോഡിൽ തടഞ്ഞു നിർത്തിയാണ് കൊലപ്പെടുത്തിയത്.കേസിൽ രാധാകൃഷ്ണന്‍റെ സുഹൃത്ത് മാരിമുത്തു. മകൻ മനോജ് കുമാർ, സുരേഷ്, സുരഷിൻറെ മകൻ യുവരാജ്, മദൻകുമാർ, മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് മനോഹരനെ അറസ്റ്റു ചെയ്തത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ തേനി ജില്ല പോലീസ് മേധാവി നിയോഗിച്ചിരുന്നു.പിടിയിലാകുമെന്ന് മനസ്സിലായതോടെ പ്രതികൾ തേനി ജില്ല കോടതിയിൽ കീഴടങ്ങാനെത്തി.ഇതറിഞ്ഞ പോലീസ് ആറു പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രാധാകൃഷ്ണൻറെ കൈവശമുണ്ടായിരുന്ന സ്ഥലം മാരിമുത്തുവിന് ഇഷ്ടികക്കളം നടത്താൻ വാടകക്ക് നൽകിയിരുന്നു. അദ്യഘട്ടത്തിൽ ഇതിന് വാടക ഈടാക്കിയിരുന്നില്ല. അടുത്തയിടെ രാധാകൃഷ്ണൻ വാടക ചോദിച്ചത് ഇരുവരും തമ്മിൽ തർക്കത്തിനും കയ്യാങ്കളിക്കും കാരണമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മാരിമുത്തുവിൻറെ ഭാര്യയുമായി രാധാകൃഷ്ണനുണ്ടായിരുന്ന രഹസ്യ ബന്ധവും കൊലപാതകത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച് കേരള രജിസ്ട്രഷനിലുള്ള ജീപ്പ് മോഷ്ടിച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തേനി ജില്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മണി ചെയിൻ മാതൃകയിൽ തട്ടിപ്പ്; 50 കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാനി മലപ്പുറത്ത് പിടിയിൽ
കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വൃദ്ധന് ശിക്ഷ വിധിച്ച് അതിവേഗ കോടതി
ആശ്രമത്തിൽ ഭക്തയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു, ആരോപണം
രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമത്തിൽ ഭക്ത ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപണം. ആശ്രമത്തിൽ വച്ച് നടത്തിപ്പുകാരിയുടെ സഹായി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഹേമലത എന്ന സ്ത്രീ നടത്തുന്ന ആശ്രമത്തിലാണ് സംഭവം. ആശ്രമം പരിപാലകനായ തഗാരം എന്നയാൾക്കും ഇതിന് വഴിയൊരുക്കിയ ഹേമലതയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.
'സർപ്പദോഷ'ത്തിൽ നിന്ന് രക്ഷപ്പെടാൻ തഗാരവുമായി അവിഹിതബന്ധം സ്ഥാപിക്കാൻ സ്ത്രീയെ ഹേമലത പ്രേരിപ്പിച്ചുവന്നാണ് യുവതി പരാതിയിൽ പറയുന്നത്. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദേശിച്ചു. ഭർത്താവിനും കുടുംബത്തിനും സാധ്വി ഹേമലതയിലും ആശ്രമത്തിലും വലിയ വിശ്വാസമായിരുന്നു. ആശ്രമത്തിൽ തന്നെ കൊണ്ടുവന്നതും ഹേമലതെയയും തഗാരത്തെയും പരിചയപ്പെടുത്തിയതും ഭർത്താവായിരുന്നു. സർപ്പ ദോഷമുള്ളതിനാൽ ജീവിത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഹേമലത പറഞ്ഞു. തുടർന്ന് ഇതിന് പരിഹാരമുണ്ടാക്കാൻ തഗാരത്തെ സമീപിക്കാനും ഹേമലത നിർദേശിച്ചു. തുടർന്നാണ് തഗാരത്തെ കാണാൻ പോയതെന്നും ഇരയായ യുവതിയുടെ പരാതിയിൽ പറയുന്നു.
