Asianet News MalayalamAsianet News Malayalam

ഭാര്യയെ കഴുത്തറുത്ത് കൊന്നു, മക്കളെ മൃതദേഹത്തോടൊപ്പം പൂട്ടിയിട്ടു, യുവാവ് ആത്മഹത്യ ചെയ്തു

ഒന്നുകരയുക പോലും ചെയ്യാതെ 24 മണിക്കൂര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുട്ടികള്‍ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു.

man killed wife and commit suicide in mumbai
Author
Navi Mumbai, First Published Aug 23, 2019, 10:29 AM IST

മുംബൈ: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്കു. നവി മുംബൈയിലെ ഉരാനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഒന്നും രണ്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരന്‍ ആത്മഹത്യ ചെയ്തത്. അച്ഛനും അമ്മയും മരിച്ചതോടെ 24 മണിക്കുറോളം മക്കള്‍ ഭക്ഷണമില്ലാതെ മുറിയില്‍ കുടുങ്ങിക്കിടന്നു. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ ട്രാക്കിലാണ് രാജ് കുമാര്‍ റായ് ജീവിതം അവസാനിപ്പിച്ചത്. 

കമ്പനി അധികൃതര്‍ എത്തി വാതില്‍ ചവിട്ടി തുറന്ന് ബുധനാഴ്ചയാണ് കുട്ടികളെ പുറത്തെടുത്തത്. ആത്മഹത്യ ചെയ്തത് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു രാജുകൂമാര്‍. ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം മക്കളെ മൃതദേഹത്തോടൊപ്പം പൂട്ടിയിടുകയായിരുന്നു രാജുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഒന്നുകരയുക പോലും ചെയ്യാതെ 24 മണിക്കൂര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുട്ടികള്‍ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് കമ്പനിയിലെ മറ്റുജോലിക്കാര്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മൃതദേഹവും രണ്ട് കുട്ടികളെയും വീട്ടില്‍ കണ്ടെത്തിയതോടെ തൊഴിലാളികള്‍ പൊലീസിനെ വിവരമറിയിച്ചു. ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പിന്നീട് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളുടെ ഫോട്ടോ, തൊഴിലാളികളെ കാണിച്ചപ്പോഴാണ് മരിച്ചത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവാണെന്ന് വ്യക്തമായത്. 

കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. ബിഹാറില്‍ നിന്നുള്ളവരാണ് ഈ ദമ്പതികള്‍. അവരുടെ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. കുട്ടികള്‍ രണ്ടുപേരും ഇപ്പോള്‍ ശിശു സംരക്ഷണകേന്ദ്രത്തിലാണ്. ബന്ധുക്കള്‍ എത്തുന്നതോടെ കുട്ടികളെ അവര്‍ക്ക് കൈമാറും. 


 

Follow Us:
Download App:
  • android
  • ios