ദില്ലി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ മുപ്പതിനാലുകാരൻ പൊലീസ് പിടിയിൽ. ദില്ലിയിലെ രോഹിണിയിലാണ് മനുഷ്യമനസാക്ഷിയെ ‍ഞെട്ടിച്ച് സംഭവം നടന്നത്.  രോഹിണിയിലെ കാ‍‍ഞ്ചുവാലയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി.

പ്രതിയായ സത് പാലും യുവതിയും ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ലോകഡൗണിനെ പിന്നാലെയാണ് ഇരുവരും ദില്ലിയില്‍ ഒന്നിച്ച് താമസം തുടങ്ങിയത്. അടച്ചുപൂട്ടലിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാത്തതിനെ തുടർന്ന് അടുപ്പത്തിലായിരുന്ന ഇരുവരും ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി യുവതിയെ ഇയാൾ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തി അഞ്ച് മണിക്കൂറോളം യുവാവ് മൃതദേഹത്തിനൊപ്പം ഉറങ്ങി. 

കൊലപാതകത്തിന് ശേഷം പുലർച്ചയോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. എന്നാൽ കൊലക്കു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.