മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടുക്കുന്നതിനിടെ പിതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തി. ഇത് കണ്ട പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുമായി കുളിമുറിയില്‍ കയറിയെങ്കിലും വാതിലിന്‍റെ ചില്ല് തകര്‍ത്ത് പ്രതി അകത്തു കയറി.

മിനിസിപ്പി: വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 13-കാരിയായ മകളെ തട്ടിക്കൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മേയ് 24-നാണ് അപൂര്‍വ്വമായ കേസില്‍ വിധി പ്രസ്താവിച്ചത്. 

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മിനിസിപ്പിയില്‍ നിന്നും 90 മൈല്‍ നോര്‍ത്ത് ഈസ്റ്റിലെ ബാര്‍ണന് സമീപമുള്ള വീട്ടിലേക്ക് പ്രതിയായ ജേക് പാറ്റേഴ്സണ്‍ അതിക്രമിച്ചു കയറുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടുക്കുന്നതിനിടെ പിതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തി. ഇത് കണ്ട പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുമായി കുളിമുറിയില്‍ കയറിയെങ്കിലും വാതിലിന്‍റെ ചില്ല് തകര്‍ത്ത് പ്രതി അകത്തു കയറി. തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാവിന് നേര്‍ക്കും വെടിയുതിര്‍ത്തു. മാതാപിതാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പിന്നീട് 13-കാരിയെ ഇയാള്‍ ബലംപ്രയോഗിച്ച് 60 മൈല്‍ അകലെയുള്ള ടൗണിലെ ഒരു കാബനില്‍ 88 ദിവസം നിരന്തരം പീഡിപ്പിച്ചു. പ്രതിയുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ട പെണ്‍കുട്ടി അടുത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.