ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്ശിക്ഷ വിധിച്ചു. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മുട്ടം പോക്സോ കോടതിയുടേതാണ് വിധി.

വണ്ടിപ്പെരിയാര്‍ സ്വദേശി മനോജിനാണ് മുട്ടം കോടതി തടവുശിക്ഷ നല്‍കിയത്. 2014ല്‍ വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണ് മനോജ്.