തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡിൽ അന്ധനായ ലോട്ടറി വിൽപ്പക്കാരനിൽ നിന്ന് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത് യുവാവ്. ലോട്ടറി വിൽപ്പനയ്ക്കിടെ അടുത്തെത്തിയ അജ്ഞാത യുവാവ് വിദഗ്ധമായി ലോട്ടറി തട്ടിയെടുക്കുകയായിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 

ടീ ഷര്‍ട്ടും ബാഗും ധരിച്ച യുവാവ് ലോട്ടറി കച്ചവടക്കാരന്റെ അടുത്ത് വരുന്നതും കുറച്ച് നേരം ലോട്ടറി കച്ചവടക്കാരന് സമീപം നിന്ന ശേഷം സൂത്രത്തില്‍ ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയിലാണ് പതിഞ്ഞത്.  690 രൂപയുടെ 23 ടിക്കറ്റുകളാണ് ഇയാൾ തട്ടിയെടുത്തത്. ഇയാൾക്കായി തമ്പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 232 6543 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് തമ്പാനൂര്‍ പൊലീസ് നിര്‍ദേശിച്ചു.