കോട്ടയം: കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തിരുവഞ്ചൂർ സ്വദേശി സുമിത്താണ് (38) മരിച്ചത്. സുഹൃത്തുമായി പണമിടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സുമിതിന്‍റെ സുഹൃത്ത് രഞ്ജിത്തിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് രഞ്ജിത് സുമിത്തിനെ കുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.