തഞ്ചാവൂര്‍: ഭാര്യയുമായി വഴക്കിട്ട് പിണങ്ങിപ്പോയ  കുംഭകോണം സ്വദേശി മകളെ പുഴയിലെറിഞ്ഞു. പുഴിയില്‍ കുളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ പതിനൊന്നുാരിയെ രക്ഷപ്പെടുത്തി. അതേസമയം  ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴുവയസുകാരിയായ മകളെ കാണാതായി.

കുംഭകോണത്തെ പതടി പലം സ്ട്രീറ്റ് സ്വദേശിയായ പാണ്ടി (35) ആണ് കുട്ടിയെ പുഴയിലെറിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ചെത്തി ഭാര്യ രേണുക ദേവിയുമായി വഴക്കിട്ട പാണ്ടിയെ ഭാര്യാസഹോദരന്‍ തല്ലിയിരുന്നു. തുടര്‍ന്ന്  ശ്രീമതി, ലാവണ്യ എന്നീ രണ്ടു കുട്ടികളെയും കൊണ്ട് അടുത്തുള്ള റെയില്‍വേ പാലത്തിലേക്ക് പോയി. 

13കാരിയായ  ലാവണ്യയെ പാണ്ടി പുഴയിലേക്കെറിഞ്ഞു. എന്നാല്‍ കുളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ലാവണ്യയെ രക്ഷപ്പെടുത്തി. ശ്രീമതിയെ കണ്ടെത്താനായില്ല. കുട്ടികളെ പുഴയിലേക്കെറിഞ്ഞുവെന്നാണ് മടങ്ങിയെത്തിയ ശേഷം പാണ്ടി രേണുകയോട് പറഞ്ഞത്. 

എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തിയിട്ടും ശ്രീമതിയെ കണ്ടെത്താനായില്ല. അതേസമയം ക്രൂരത കാണിച്ച പാണ്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പരിക്കേറ്റ പാണ്ടിയെ പൊലീസ് കുംഭകോണം ഗവണ്‍മന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണ്ടിക്ക് മൂന്ന് പെണ്ണും രണ്ട് ആണുമടക്കം അ‍ഞ്ച് മക്കളുണ്ട്.