ബെംഗളൂരു: പെണ്‍സുഹൃത്തിനൊപ്പം ടിക് ടോക്കില്‍ വീഡിയോ ചിത്രീകരിച്ച യുവാവിനെ പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ഹലിഗെര സ്വദേശിയായ ബുഗ്ഗപ്പയെയാണ് മരത്തില്‍ കെട്ടിയിട്ട ശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയത്.

പെണ്‍സുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചു എന്നാതാണ് യുവാവിനെതിരെയുള്ള ആരോപണം. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ യുവാവിനെ മര്‍ദ്ദിച്ചപ്പോള്‍ പെണ്‍കുട്ടിയും ഇവരോടൊപ്പം ചേരുകയായിരുന്നു. പെണ്‍സുഹൃത്ത് പലതവണ യുവാവിന്‍റെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിച്ചു. മര്‍ദ്ദനത്തില്‍ അവശനിലയിലായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.