ധര്‍: വിവാഹിതയായ സ്ത്രീയുടെ കൂടെ ഒളിച്ചോടിയതിന് യുവാവിന് മര്‍ദ്ദനം. സ്ത്രീയുടെ ഭര്‍ത്താവാണ് യുവാവിനെ തല്ലിച്ചതച്ചത്. മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് തല്ലുകയായിരുന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. 

മുകേഷിന്‍റെ ഭാര്യയുടെ കൂടെയാണ് രവി ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇതേക്കുറിച്ച് സംസാരിക്കാനായി മുകേഷ് രവിയെ വിളിച്ചു. എന്നാല്‍ സംസാരത്തിന് മുതിരാതെ ഇയാള്‍ രവിയെ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു. രവിയുടെ കൂടെ എത്തിയ  രണ്ടുബന്ധുക്കളെയും മുകേഷ് മര്‍ദ്ദിച്ചു. 

മൂന്നുപേരെയും മുകേഷ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ടെങ്കിലും ആരും ഇടപെട്ടില്ല. ചിലര്‍ വീഡിയോ എടുക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.