തൃശ്ശൂരിലെ വെള്ളറക്കാട്, പന്നിത്തടം മേഖലയില് കടകളിലെത്തിയ കള്ളന്മാരെ തിരയുകയാണ് പൊലീസും നാട്ടുകാരും. സൂപ്പര് മാര്‍ക്കറ്റിലും മരുന്നുകടയിലുമടക്കം ഇവര്‍ മോഷണം നടത്തിയ രീതി അമ്പരപ്പിക്കും

മോഷണത്തിന് മറയാക്കാന്‍ പിപിഇ കിറ്റും. തൃശ്ശൂരിലെ വെള്ളറക്കാട്, പന്നിത്തടം മേഖലയില് കടകളിലെത്തിയ കള്ളന്മാരെ തിരയുകയാണ് പൊലീസും നാട്ടുകാരും. സൂപ്പര് മാര്‍ക്കറ്റിലും മരുന്നുകടയിലുമടക്കം ഇവര്‍ മോഷണം നടത്തി. കഴിഞ്ഞ ദിവസം പുല്ച്ചെ ഒരുമണിയോടെയാണ് മോഷണം നടന്നത്.

കൊവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം; കോഴിക്കോട് പ്രതികൾ പിടിയിൽ

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കള്‍ പിപിഇ കിറ്റ് ധരിച്ചാണ് എത്തിയതെന്ന് മനസിലായത്. പിപിഇ കിറ്റ് ധരിച്ച് ഗ്ലൌസടക്കം അണിഞ്ഞാണ് മോഷ്ടാവ് കടയില്‍ കയറിയത്. പരിസര നിരീക്ഷിച്ച് ഒരാള്‍ ആ സമയത്ത് പുറത്തുണ്ടായിരുന്നു. കടകളുടെ അകത്തും പുറത്തുമായി സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ മോഷണ ദൃശ്യം വ്യക്തമാണ്.

കൊവിഡ് ബാധിതയായിരിക്കെ സന്നദ്ധ പ്രവർത്തകനായ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അരലക്ഷം രൂപയും ഭക്ഷ്യ സാധനങ്ങളുമാണ് കളവ് പോയത്. അതേസമയം മരുന്നുകടയിലുണ്ടായിരുന്ന പതിനായിരം രൂപയും സംഘം മോഷ്ടിച്ചു. പിപിഇ കിറ്റും മാസ്കും ഗ്ലൌസും ധരിച്ച് പുറത്തിറങ്ങുന്നതിനാല്‍ കൊവിഡ് കേസാണെന്ന് കരുതി പരിശോധനകള്‍ ഒഴിവാകുന്നതാണ് മോഷ്ടാക്കള്‍ ലാക്കാക്കുന്നതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കൊവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജേന മൃതദേഹം അടക്കി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona