കോതമംഗലം: കോതമംഗലത്ത് ഭിന്നശേഷിയുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി സജിയാണ് പൊലീസ് പിടിയിലായത്. പതിനഞ്ച് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മ നൽകിയ പരാതിയാലാണ് ഇയാളെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു.