കൊച്ചി: പെരുമ്പാവൂര്‍ മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന ഇതര സംസ്ഥാനക്കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇസാബ് അലിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ടു കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു.  

പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ഇയാൾ സ്ഥിരമായി കഞ്ചാവെത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. രണ്ടാഴ്ചയോളം പ്രതിയെ ഷാഡോ സംഘം രസ്യമായി നിരീക്ഷിച്ചാണ് പിടികൂടിയത്. മലമുറി എം സി റോഡിന് സമീപം കഞ്ചാവ് കൈമാറുന്നതിന് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. 

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് തൃശൂരിലെത്തിച്ച് അവിടെ നിന്നും വിവിധ സ്ഥലങ്ങളിൽ നേരിട്ട്  കച്ചവടം നടത്തുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.