മഞ്ചേരി: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പട്ടാളത്തിൽ സന്തോഷ് (36), പട്ടാളത്തിൽ ബൈജു (38), പാറയിൽ അനസ് (36), കൊളക്കാട്ടിരി അബ്ദു റഹ്മാൻ എന്ന മാനു (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 

2019 മാർച്ച് 22ന് ഉച്ചക്ക് 12.30നാണ് കേസിന് ആസ്പദമായ സംഭവം. വഴിയരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ സംഘം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മമ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തിച്ച്  കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കേസിൽ നാല് പ്രതികൾ ഒളിവിലാണ്. തിരൂരങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.