Asianet News MalayalamAsianet News Malayalam

കടലാസ് പൊതികളിൽ കഞ്ചാവ്, വില 500 രൂപ! വിതരണം വിദ്യാർത്ഥികൾക്കിടയിൽ; ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ

ഒരു പാക്കറ്റിലെ കഞ്ചാവിന് 500 രൂപ വാങ്ങിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്.

marijuana drug seized from guruvayoor and an odisha native arrested
Author
First Published Jan 29, 2023, 8:35 PM IST

തൃശൂർ : ഗുരുവായൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. കഞ്ചാവ് ചെറിയ കടലാസ് പൊതികളിലാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപന നടത്തി വരികയായിരുന്ന ഒഡീഷ രാണിപഥ സ്വദേശി ഗണപതി കരൺ ആണ് പിടിയിലായത്. ഒരു പാക്കറ്റിലെ കഞ്ചാവിന് 500 രൂപ വാങ്ങിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. മുല്ലശ്ശേരി പെരുവല്ലൂർ  പരപ്പുഴ പാലത്തിനു സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിർമാണ തൊഴിലാളിയായ ഇയാൾ നാട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ചാവക്കാട്  എക്സൈസ്  ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

 60 അടി താഴ്ചയുള്ള കിണറ്റിൽ വീണു; കാലിന്‍റെ എല്ല് പൊട്ടി, വേദന കൊണ്ട് പുളഞ്ഞ് യുവാവ്;സാഹസിക രക്ഷാപ്രവര്‍ത്തനം

കേരളത്തിലെ കൗമാരക്കാർ കൂടുതൽ ഉപയോഗിക്കുന്നത് കഞ്ചാവ് ; എക്സൈസ് സർവേ റിപ്പോർട്ട് 

കേരളത്തിലെ കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് ഇവരില്‍ കൂടുതല്‍ പേരും കഞ്ചാവിലേക്ക് എത്തുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, ഡീ അഡിക്ഷൻ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി എത്തിയവരുമായ 19 വയസ്സില്‍ താഴെയുള്ള 600 പേരിലാണ് പഠനം നടത്തിയത്.  82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർത്ഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്.

ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവർ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവർ 16.33%വുമാണ്. 79% വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് ലഹരി ആദ്യമായി ലഭിച്ചവർ 5%മാണ്. 70%വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15-19 വയസിനിടയിൽ തുടങ്ങിയവർ 20%മാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% പേർ ലഹരി ഉപയോഗം ആരംഭിച്ചത്. 80% വും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20%പേർ ലഹരി ഉപയോഗിക്കുന്നുവെന്നാണ് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ടിലുള്ളത്.  


 

Follow Us:
Download App:
  • android
  • ios