Asianet News MalayalamAsianet News Malayalam

വാടകവീട് കേന്ദ്രീകരിച്ച് പെണ്‍ വാണിഭം: ദമ്പതികള്‍ അറസ്റ്റില്‍

അറസ്റ്റിലായവരുടെ പേര് അജ്ഗാര്‍ അലി, ഉഷ ബീഗം എന്നിങ്ങനെയെന്നാണ് വിവരം. ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ജിഒ കാര്യങ്ങള്‍ അന്വേഷിക്കുകയും സത്യമെന്ന് മനസിലായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. 

Married Couple Arrested For Running Sex Racket In Sivasagar
Author
Assam, First Published Oct 22, 2019, 11:23 AM IST

ഗുവാഹത്തി: ഗുവഹത്തിയിലെ വാടക വീട് കേന്ദ്രീകരിച്ച് ദമ്പതികള്‍ നടത്തിവന്ന സെക്സ് റാക്കറ്റ് പൊളിച്ച് പൊലീസ്. ആസാമിലെ ശിവസാഗറില്‍ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഗുവഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന വനിക സന്നദ്ധ സംഘടന ആരോഹന്‍ രഗ്രി മഹിള സമിതി അംഗങ്ങളാണ് പെണ്‍വാണിഭം നടത്തുന്ന വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധിക്കുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

അറസ്റ്റിലായവരുടെ പേര് അജ്ഗാര്‍ അലി, ഉഷ ബീഗം എന്നിങ്ങനെയെന്നാണ് വിവരം. ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ജിഒ കാര്യങ്ങള്‍ അന്വേഷിക്കുകയും സത്യമെന്ന് മനസിലായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് ഒരു വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്. ഇവര്‍ അറസ്റ്റിലാകുന്ന സമയവും ഇടപാടുകാര്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്. 

ഇവരുടെ വീട്ടില്‍ നിന്നും നിരവധി അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും മറ്റ് ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദമ്പതികള്‍ ഇവിടെ പെണ്‍വാണിഭം നടത്തി വരികയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios