136 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങര സ്വദേശികളായ അരുണ്‍, റഫീഖ് എന്നിവരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: കോട്ടക്കലിൽ രണ്ടിടങ്ങളിലായി വൻ എംഡിഎംഎ വേട്ട. 136 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങര സ്വദേശികളായ അരുണ്‍, റഫീഖ് എന്നിവരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെനക്കലിലെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് വില്‍പനയ്ക്കായി സൂക്ഷിച്ച 22 ഗ്രാം എംഡിഎംഎയുമായി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2022-ല്‍ 780 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് അരുണ്‍ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്. ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 9,000 രൂപയും എംഡിഎംഎ വില്‍പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു. കോട്ടക്കല്‍ രാജാസ് സ്‌കൂള്‍ റോഡില്‍ തോക്കാംപാറയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന റഫീഖില്‍ നിന്ന് 104.1 ഗ്രാം എംഡിഎംഎ പിടികൂടി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming