കർണാടക: തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം തുറന്ന കിണറ്റിൽ നിന്ന് കണ്ടെത്തിയതായി പോലീസ്. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. മെഡിക്കൽ വിദ്യാർത്ഥിയായ തുമ്മനപ്പള്ളി വംശിയുടെ (22) മൃതദേഹമാണ് റെഗോണ്ട ബ്ലോക്കിലെ കനപാർത്തി ഗ്രാമത്തിലെ സ്വന്തം കാർഷിക മേഖലയിലെ കിണറ്റിൽ കയ്യും കാലും കയറിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. 

കൂടത്തായി കൊലക്കേസിൽ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണൻ സ്പെഷൽ പ്രോസിക്യൂട്ടർ...

''കൊലപാതകമാണെന്ന് സംശയിക്കുന്നു. സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.” റെഗോണ്ട പോലീസ് സബ് ഇൻസ്പെക്ടർ ജി കൃഷ്ണ പ്രസാദ് പറഞ്ഞു. ഖമ്മത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലാണ് വംശി പഠിച്ചുകൊണ്ടിരുന്നത്. “വെള്ളിയാഴ്ച രാവിലെ വംശി ഖമ്മത്തിലേക്ക് പുറപ്പെട്ടു. വൈകുന്നേരം അദ്ദേഹം മാതാപിതാക്കളെ വിളിച്ച് ഹോസ്റ്റലിൽ എത്തിയെന്ന് അവരോട് പറഞ്ഞു, ”പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ശനിയാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയ വംശിയുടെ പിതാവ് മകന്റെ മൃതദേഹം അവിടെ കിടക്കുന്നത് കണ്ടത്.