വീട്ടില്‍ ബുക്ക് ബൈന്റിംഗ് നടത്തി വരുകയായിരുന്ന പ്രതി ഇതിന്റെ മറവിലാണ് കുട്ടികളെ വശീകരിച്ച്  ലൈംഗികമായി ചൂഷണം ചെയ്തത്.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്‍ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി കെ.ടി.അബ്ദുറസാഖ് (49) ആണ് പിടിയിലായത്. പുതിയ പാലം തെക്കെ പടന്നയിൽ എന്ന വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ തെക്കെ പടന്നയിലാണ് താമസം. വീട്ടില്‍ ബുക്ക് ബൈന്റിംഗ് നടത്തി വരുകയായിരുന്നു. ഇതിന്റെ മറവിലാണ് കുട്ടികളെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്തത്.

പീഡനത്തിനരയായ കുട്ടികളില്‍ ചിലര്‍ സംഭവം വീട്ടില്‍ അറിയിച്ചു. ഇതോടെ കുട്ടികളുടെ രക്ഷിതാക്കൾ മെഡിക്കൽ കേളേജ് പൊലീസിൽ പരാതി നല്‍കി. രണ്ട് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് അബ്ദു റസാഖിനെതിരെ കേസെടുത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതു. പരാതിയുമായി രണ്ട് പേരാണ് എത്തിയതെങ്കിലും ഇത്തരത്തിൽ വേറെയും കുട്ടികളെ പ്രതി ലൈംഗികമായി ചൂഷണം ചെയ്തതായി സൂചനയുണ്ട്. പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.