കുന്നത്തു നാട്  പള്ളിക്കര സ്വദേശി ലിജ  ( 41) ആണ് കൊലപ്പെട്ടത്. ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു.  

എറണാകുളം: പള്ളിക്കരയിൽ മലയാളിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇതരസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നത്ത് നാട് പള്ളിക്കര സ്വദേശി ലിജ ആണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പിന്നാലെ ഒഡീഷ സ്വദേശിയായ സാജൻ വീടിന് അടുത്ത് തൂങ്ങിമരിച്ചു. ഭാര്യയെക്കുറിച്ചുള്ള സംശയവും തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.

ഏതാനും മാസങ്ങളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന സാജൻ ഇന്നലെ വൈകിട്ടാണ് ,ലിജയുടെ പിണർമുണ്ടയിലെ വീട്ടിലേക്ക് എത്തിയത്. രാത്രിയോടെ ഇരുവരും വീണ്ടും തർക്കം ഉണ്ടായി. തുടർന്നാണ് കൈയ്യിൽ കരുതിയ കത്തികൊണ്ട് ലിജയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്.

ഈ സമയം പുറത്ത് മൂന്ന് കുട്ടികളും ലിജയും അമ്മയടക്കമുള്ളവരുമുണ്ടായിരുന്നു. കൊലപാതകശേഷം സാജൻ ഓടിരക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയാണ് ലിജയുടെ ഭർത്താവ് ഷുക്രു എന്ന് വിളിക്കുന്ന സാജൻ. 13 വർഷം മുൻപ് കേരളത്തിലെത്തിയ ഇയാൾ ലിജയെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. ലിജയുടെ വീട്ടൽ താമസിച്ച് കൂലിപ്പണ ചെയ്യുകയായിരുന്നു ഇയാൾ.

11,8, 6 വയസ്സുള്ള മൂന്ന് കുട്ടികളുമുണ്ടിവർക്ക്. സ്ഥരം മദ്യപാനിയായ സാജൻ ഭാര്യയെ മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംശയരോഗിയായ ഇയാൾ രണ്ടു മാസം മുൻപ് കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ മൂത്ത മകൾക്ക് പരുക്കേറ്റിരുന്നു. 

ആ സംഭവത്തിന് ശേഷം ഭാര്യവീട്ടിൽ നിന്ന് മാറി താമസിക്കുകയായിരുന്നു സാജൻ ഇന്നലെ കരുതികൂട്ടിയെത്തിയാണ് കൊല നടത്തിയത്. ലിജയെ നാട്ടുകാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ വീടിന് സമീപത്ത് കാട്ടിാലാണ് സാജൻ തൂങ്ങിമരിച്ചത്.

YouTube video player

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

സ്വഭാവശുദ്ധിയിൽ സംശയം, വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

'ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത്'; പൊലീസ് കേസെടുത്തു