തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ പിടിയിൽ. കല്ലറ സംസം മൻസിലിൽ താജ്ജുദ്ദീനാണ് പിടിയിലായത്. 

രണ്ട് വർഷം മുമ്പ് മദ്രസിൽ താമസിച്ചു പഠിക്കുകയായിരുന്ന രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. കടയ്ക്കലിൽ നിന്നാണ് ഇയാൾ പിടിയിലായത്.