Asianet News MalayalamAsianet News Malayalam

മുട്ട കഴിച്ചു, 115 രൂപയുടെ ബില്‍ കൊടുക്കുന്നതിനെ ചൊല്ലി വഴക്ക്; 15കാരനെ കൊന്ന് കൂട്ടുകാർ, മൃതദേഹം ഒളിപ്പിച്ചു

രാത്രിയായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരച്ചില്‍ തുടങ്ങിയത്

Minor Killed After Dispute over Paying Rs 115 Food Bill in UP SSM
Author
First Published Sep 18, 2023, 9:04 AM IST

ഗൊരഖ്പൂര്‍: ഭക്ഷണം കഴിച്ചതിന്‍റെ ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തുക്കള്‍ 15കാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം. ചന്ദന്‍ എന്ന കൌമാരക്കാനാണ് കൊല്ലപ്പെട്ടത്.

ഘുഗുലി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ചന്ദന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ നിന്നും മുട്ട കഴിച്ചു. 115 രൂപയാണ് കടക്കാരന് കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബില്‍ കൊടുക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. 

പിന്നാലെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വയലിൽ വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ചന്ദനെ കൊലപ്പെടുത്തി. ചന്ദന്‍റെ മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ച ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. 

രാത്രിയായിട്ടും ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചില്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ചന്ദന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പിറ്റേന്ന് രാവിലെ ഘുഗുലി പൊലീസ് നദീ തീരത്ത് നിന്ന് ചന്ദന്റെ മൃതദേഹം കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios