പെണ്‍കുട്ടിയുടെ തല കല്ല് വച്ച് ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു.  കുട്ടിയുടെ തലയിലും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മാരകമായ മുറിവേറ്റിരുന്നതായി പൊലീസ് പറഞ്ഞു.

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിലെ സാഫിപൂര്‍ കൊട്ട്‌‍വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ചോരയില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതാവുന്നത്. പിതാവിനൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. ഉറക്കമെഴുന്നേറ്റ പിതാവ് കുട്ടിയെ അടുത്ത് കണ്ടില്ല. തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 100 മൂറ്റര്‍ ദൂരയായാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. പെണ്‍കുട്ടിയുടെ തല കല്ല് വച്ച് ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു. കുട്ടിയുടെ തലയിലും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മാരകമായ മുറിവേറ്റിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.