Asianet News MalayalamAsianet News Malayalam

കാണാതായ ബാങ്ക് ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, മരണം വെടിയേറ്റ്; സുഹൃത്ത് പിടിയില്‍

റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കിലായിരുന്നു  ഛത്തീസ്ഗഡിലെ കോർബ ജില്ലക്കാരിയായിരുന്ന തനു ജോലി ചെയ്തിരുന്നത്. നവംബര്‍ 21ന് തന്‍റെ സുഹൃത്തായ സച്ചിന്‍ അഗര്‍വാളിനൊപ്പം പറത്തേക്ക് പോയ തനുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

Missing Chhattisgarh female bank staff found dead in Odisha one arrested
Author
First Published Dec 2, 2022, 1:56 PM IST

റായ്പൂർ: ഛത്തീസ്ഗഢില്‍നിന്ന് കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലിക്കാരിയായിരുന്ന തനു കുറെയുടെ മൃതദേഹമാണ് ഒഡീഷയില്‍ നിന്നും കണ്ടെത്തിത്. പത്തുദിവസം മുമ്പാണ് തനുവിനെ കാണാതായത്. ഒഡീഷയിലെ ബലംഗീർ ജില്ലയിൽ നിന്നാണ് 26 കാരിയായ തനു കുറെയുടെ മൃതദേഹം കണ്ടെത്തിത്. ഭാഗീകമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

സംഭവത്തില്‍ തനുവിന്‍റെ  ആണ്‍ സുഹൃത്തായ സച്ചിന്‍ അഗര്‍വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കിലായിരുന്നു  ഛത്തീസ്ഗഡിലെ കോർബ ജില്ലക്കാരിയായിരുന്ന തനു ജോലി ചെയ്തിരുന്നത്. നവംബര്‍ 21ന് തന്‍റെ സുഹൃത്തായ സച്ചിന്‍ അഗര്‍വാളിനൊപ്പം പറത്തേക്ക് പോയ തനുവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 22ന് തനുവിന്‍റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ബാലൻഗിർ ജില്ലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റായ്പൂര്‍ പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം തനുവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തെളിവ് നശിപ്പിക്കാനായാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്നും റായ്പുര്‍ പൊലീസ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റഡിയിലെടുത്ത തനുവിന്‍റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം  യുവതിയെ കൊലപ്പെടുത്തിയത് സച്ചിനാണെന്നും ഇയാള്‍ കുറ്റംസമ്മതിച്ചതായും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read More : 'ഡ്രൈവറുടെ അശ്രദ്ധ'; പെരുമ്പാവൂരില്‍ സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios