കണ്ണൂർ: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിൽ തടവിൽ നിന്ന് രക്ഷപ്പെട്ട ഒന്നാം പ്രതി മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. രാത്രിയിൽ നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് ഇയാളെ കണ്ണൂർ കതിരൂരിലെ കുറ്റിക്കാട്ടിൽ നിന്ന് കൊഴിക്കോട് നടക്കാട് എസ്ഐയും സംഘവും പിടികൂടിയത്. 

കൊവിഡ് കെയർ സെൻ്ററിൽ നിന്നായിരുന്നു പ്രതി രക്ഷപ്പെട്ടത്. മുക്കത്ത് സ്ത്രീയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയ കേസിലെ പ്രതി മുജീബ് റഹ്മാൻ കോഴിക്കോട് ഈസ്റ്റ്‌ ഹില്ലിലെ കോവിഡ് കെയർ സെന്ററിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.