കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും വാരിയെല്ലിനുമെല്ലാം പരിക്കേറ്റിരുന്നു. മെയ് 13ന് പാര്‍ക്കര്‍ എന്നയാള്‍ തന്‍റെ വളര്‍ത്തു മകള്‍ ബോധരഹിതയാണെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്

അറ്റലാന്‍റ: മൂന്ന് വയസ് മാത്രം പ്രായമുള്ള തന്‍റെ മകളെ കാമുകന്‍ ലെെംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നതിന് സാക്ഷിയായി ഒരമ്മ. അമേരിക്കയിലെ അറ്റലാന്‍റയിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കുറ്റത്തിന് ഗ്രിഗറി പാര്‍ക്കര്‍ (20) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മകള്‍ക്കെതിരെയുള്ള ക്രൂരത കണ്ട് നിന്ന ക്രിസ്റ്റര്‍ ബ്രൂക്സ് (19) എന്ന യുവതിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്ന കുട്ടി ഒരാഴ്ചയോളം വെന്‍റിലേറ്ററിലായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും വാരിയെല്ലിനുമെല്ലാം പരിക്കേറ്റിരുന്നു.

മെയ് 13ന് പാര്‍ക്കര്‍ എന്നയാള്‍ തന്‍റെ വളര്‍ത്തു മകള്‍ ബോധരഹിതയാണെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.