മലപ്പുരം: തിരൂരിൽ യുവതിയേയും ഭർത്താവിനേയും സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പരാതി. തിരൂർ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കൽ ജംഷീർ ,ഭാര്യ സഫിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ബന്ധുവീട്ടിൽ പോയി ഒട്ടോറിക്ഷയിൽ വരികയായിരുന്നു ഇരുവരും. കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിർത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരുടെ സമീപത്തേക്ക് വരികയായിരുന്നു. പിന്നീട് ഇരുവരെയും ഇവർ മർദ്ദിച്ചെന്നാണ് പരാതി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്പതികളെ രക്ഷിച്ചത്. പൊലീസ് കേസെടുത്തു.