കണ്ണൂർ:  പയ്യന്നൂരിൽ എടാട്ട് നാടക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്ത സംഘത്തിലെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ചയാണ് എടാട്ട് കണ്ടൽ പ്രോജക്ട് ഓഫീസിലെത്തിയ പയ്യന്നൂർ കോളേജിലെ പെൺകുട്ടികളടക്കമുള്ളവർക്ക് നേരെ കൈയേറ്റമുണ്ടായത്. സദാചാര ആക്രമണമാണ് നടന്നതെന്ന്  വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ടൽ പഠന ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള നാടക പരിശീലനത്തിന് എത്തിയതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.  ഇതിനിടയിലാണ് നാട്ടുകാരിൽ ചിലരെത്തിയത്.  ചോദ്യം ചെയ്യലും വാക്കേറ്റവും മർദനവുമുണ്ടായി.

ഗ്രാമീണ പ്രദേശത്ത് വിദ്യാർത്ഥികളെ ഞായറാഴ്ച്ച കണ്ടതാണ് പ്രകോപനമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.  വിദ്യാർത്ഥികളെ മർദിച്ച സംഘത്തിലെ 5 പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.  

"