ഇരുവരും സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരെയും റിമാന്‍റഡ് ചെയ്തു.

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് ബസില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ അമ്മയും മകളും പിടിയില്‍. ഇവർ സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരെയും റിമാന്‍റഡ് ചെയ്തു.

വണ്ണപ്പുറത്തുനിന്നും വരുകയായിരുന്ന ബസില്‍ മുതലകോടത്തിന്‍ സമീപം വെച്ചാണ് മാല പൊട്ടിച്ചത്. മാല നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ മുതലക്കോടം സ്വദേശിയായ ലൂസി ബഹളം വെച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ പ്രതികളെ തടഞ്ഞുവെച്ചെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപെട്ടു. ഒടുവില്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ കയ്യില്‍ നിന്നും മാല കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.

Also Read: ബസ് ഇറങ്ങിയതിന് പിന്നാലെ മാല പൊട്ടിച്ച് സ്ത്രീകൾ; മോഷ്ടാക്കളെ സാഹസികമായി കീഴ്പ്പെടുത്തി വീട്ടമ്മ