ഇവരുടെ മൃതദേഹം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. 250 ലധികം സിസിടിവി റെക്കോർഡിംഗുകൾ പരിശോധിച്ചതിൽ നിന്നാണ് കൊലക്ക് പിന്നിലുള്ളവരെ രണ്ടെത്തിയത്.

ആഗ്ര: രാജസ്ഥാനിലെ കരൗലിയിൽ ക്ഷേത്രത്തിന് സമീപം കാറിൽ ആഗ്ര സ്വദേശികളായ നവ ദമ്പതികൾ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റിൽ. മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങൾ കാരണം കുടുംബത്തിന് ദുഷ്പേരുണ്ടാകുമെന്ന് കരുതിയാണ് മൂവരും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആഗ്രയിലെ കിരാവാലി തെഹ്‌സിലിലെ ശാന്ത ഗ്രാമത്തിൽ നിന്നുള്ള വികാസ് സിസോദിയ (23), ഭാര്യ ദിക്ഷ (21) എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 30നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഇവരുടെ മൃതദേഹം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. 250 ലധികം സിസിടിവി റെക്കോർഡിംഗുകൾ പരിശോധിച്ചതിൽ നിന്നാണ് കൊലക്ക് പിന്നിലുള്ളവരെ രണ്ടെത്തിയത്. അമ്മ ലളിത, അമ്മാവൻ രാംബരൻ ചമൻ ഖാൻ (രാംബരൻ്റെ വേലക്കാരൻ) എന്നിവരെ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തു.

വികാസിനും ദീക്ഷക്കും ഗ്രാമത്തിൽ വെവ്വേറെ അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായും ഇത് പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇവർ സമ്മതിച്ചു. ലളിതയാണ് പദ്ധതി നടപ്പിലാക്കാൻ രാംബരനുമായി ഗൂഢാലോചന നടത്തിയത്. ഇരുവരും സഹായിയായ ചമനെ ദൗത്യം ഏൽപ്പിച്ചു. ദമ്പതികൾ കൈലാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയതറിഞ്ഞ് പ്രതികൾ അങ്ങോട്ട് തിരിച്ചു.

ചൊവ്വാഴ്ച രാത്രി 11.30 നും അർധരാത്രിക്കും ഇടയിൽ, ഭോജ്പൂർ ഗ്രാമത്തിന് സമീപം, ചമനും രാംബരനും ഒരേസമയം ദീക്ഷയ്ക്കും വികാസിനും നേരെ വെടിയുതിർത്തു. പിന്നീട് വികാസിൻ്റെ കാർ ചമൻ ഓടിച്ചു. മറ്റൊരു വാഹനത്തിൽ രാംബരൻ പിന്തുടർന്നു. കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Read More... ഫേഷ്യൽ ചെയ്തിട്ട് കാശ് കൊടുക്കാത്ത 'പൊലീസുകാരി'! ആ ഒരൊറ്റ സംശയത്തിൽ കുടുങ്ങി, വിവാഹംവരെ എത്തിയ വൻ തട്ടിപ്പ്

ലളിത തന്നെയാണ് വിവാഹത്തിന് മുന്നില്‍ നിന്നത്. എന്നാല്‍, വിവാഹ ശേഷമാണ് ഇരുവര്‍ക്കും വെവ്വേറെ ബന്ധമുണ്ടെന്ന് മനസ്സിലായത്. പിന്മാറാന്‍ ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. 

Asianet News Live