ചെന്നൈ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ മകളെ തീകൊളുത്തി കൊന്നു, ചെന്നൈ നാ​ഗപട്ടണത്താണ് സംഭവം. വാഴ്മം​ഗലം സ്വദേശിനി പതിനേഴ് വയസ്സള്ള ജനനിയെയാണ് അമ്മ ഉമാ മഹേശ്വരി തീ വച്ച് കൊലപ്പെടുത്തിയത്. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും ആശുപത്രിയിൽ അതീവ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

​ഗ്രാമത്തിലെ ഇരുപത്തിനാല് വയസ്സുള്ള ദളിത് യുവാവുമായി പെൺകട്ടി പ്രണയത്തിലായതിനെ തുടർന്നാണ് സംഭവം. 2016 മുതൽ പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു. ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ പഠനം നിർത്തി വച്ചിരുന്നു. അമ്മയുടെ അനുമതിയോടെ വിവാഹം ചെയ്യാനാണ് തങ്ങൾ തീരുമാനിച്ചിരുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു. എന്നാൽ ഈ ബന്ധം അവസാനിപ്പിക്കാൻ അമ്മ പെൺകുട്ടിയെ നിരന്തരമായി നിർബന്ധിച്ചു കൊണ്ടിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്നതെന്നും തന്റെ ജാതിയാണ് പ്രശ്നമെന്നും യുവാവ് പറയുന്നു.